സംസ്ഥാന ബജറ്റ് നാളെ; ‘മാജിക്’ ഇല്ല, ജനക്ഷേമം മുൻനിര്‍ത്തിയുള്ള പദ്ധതികളെന്ന് ധനമന്ത്രി

 

തിരുവനന്തപുരം:രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ. പുതി സാമ്പത്തിക വർഷത്തെ ബജറ്റില്‍ ജനക്ഷേമപരവും ജനോപകാരപ്രദവുമായ പദ്ധതികള്‍ ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാല്‍ വ്യക്തമാക്കി. ബജറ്റില്‍ മാജിക് ഒന്നും കരുതിവയ്ക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിന് താത്പര്യമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളെ വെള്ളം കുടിപ്പിക്കുന്ന നിരക്കു വർധനകള്‍ ബജറ്റില്‍ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിസന്ധിയുടെ വലിയ ഘട്ടം കഴിഞ്ഞുവെന്നും ഇനി വളർച്ചയുടെ കാലമായിരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

 

കേരളത്തോട് രാഷ്ട്രീയപരമായ വിവേചനമാണ് കേന്ദ്രം കാണിക്കുന്നത്. കേരളം കേന്ദ്ര നയം അംഗീകരിക്കാത്തതിലെ ശ്വാസംമുട്ടിക്കലാണ് നടക്കുന്നത്. റവന്യൂ വരുമാനത്തിന്റെ 75 ശതമാനവും കേരളം തന്നത്താനെ ഉണ്ടാക്കുന്നതാണ്. പല വേർതിരിവുകളും കേരളത്തോടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ പോസറ്റീവ് നിലപാടാണെന്നും കെ. എൻ ബാലഗോപാല്‍ വ്യക്തമാക്കി. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കാൻ പ്രതിജ്ഞാബദ്ധമാണെന്ന നിലപാടില്‍ എല്ലാമുണ്ട്. അത് ബജറ്റില്‍ തന്നെ പറയണം എന്നില്ല. ഡി.എ കുടിശ്ശികയും നല്‍കാനുണ്ട്. അക്കാര്യത്തിലും നല്‍കണമെന്ന് തന്നെയാണ് നിലപാടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *