കോഴിക്കോട് :ഓട്ടോറിക്ഷാ ചാർജ് വർധിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (എച്ച്.എം.എസ്) സംസ്ഥാനകമ്മിറ്റി ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിന് നിവേദനം നൽകി. 2022-ൽ വർധിപ്പിച്ചതിനുശേഷം തൊഴിലാളികളുടെ ജീവിതച്ചെലവിലുണ്ടായ വർധനയ്ക്ക് ആനു പാതികമായി ചാർജ് വർധിപ്പിക്കണമെന്നാവശ്യ പ്പെട്ടു. ഓട്ടോറിക്ഷയുടെ പ്രവർത്തനച്ചെലവിലും വർ ധനയുണ്ടായിട്ടുണ്ട്.മിനിമം ചാർജ് 40 രൂപയാ ക്കണമെന്നും ചാർജ് വർധനയെക്കുറിച്ച് പഠിക്കണമെന്നും സംസ്ഥാനസെക്രട്ടറി എൻ. ലക്ഷ്മണൻ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഓട്ടോചാർജ് വർധന: ഗതാഗതമന്ത്രിക്ക് നിവേദനം നൽകി


