കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി, ഇഡി റെയ്ഡിനിടെയാണ് ആത്മഹത്യ

 

ബെംഗളൂരു:ഇ ഡി റെയ്ഡിനിടെ പ്രമുഖ ബിൽഡറും കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയ് (57) ജീവനൊടുക്കി. ബെംഗളൂരുവിലെ ഓഫീസിൽ വച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. ഓഫിസിൽ രാവിലെ മുതൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയിരുന്നു. ബെംഗളൂരുവിലെ ഓഫീസിലും സിജെ റോയ്‌യുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇഡി പരിശോധനകള്‍ക്ക് പിന്നാലെയാണ് ഓഫീസിനകത്ത് വെച്ച് സ്വയം വെടിയുതിര്‍ന്ന് സിജെ റോയ് ജീവനൊടുക്കിയത്. ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിനടുത്തുള്ള ഓഫീസിൽ ആണ് സംഭവം. സംഭവസ്ഥലത്തെത്തിയ ബെംഗളൂരു സിറ്റി പൊലീസ് കൂടുതൽ നടപടികൾ സ്വീകരിച്ചു. അദ്ദേഹം ഉപയോഗിച്ചിരുന്ന തോക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

 

മരണത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. ബിസിനസ് സമ്മർദ്ദങ്ങളാണോ അതോ മറ്റ് വ്യക്തിപരമായ കാരണങ്ങളാണോ സംഭവത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

 

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *