കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ സംസ്‌കാരം ഇന്ന്

ബെംഗളൂരു:ദക്ഷിണേന്ത്യയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ സി.ജെ. റോയിയുടെ (60) അപ്രതീക്ഷിത മരണം വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ബെംഗളൂരുവിലെ വസതിയിൽ സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ കണ്ടെത്തിയ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് ബെംഗളൂരുവിൽ നടക്കും. എന്നാൽ മരണത്തിന് പിന്നിൽ ആദായനികുതി വകുപ്പ് (IT) ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ സമ്മർദ്ദമാണെന്ന ആരോപണം ശക്തമായതോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.സംസ്കാര ചടങ്ങുകൾ ബെംഗളൂരുവിലെ ബോറിംഗ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം രാവിലെ ഒൻപത് മണിയോടെ കോറമംഗലയിലുള്ള സഹോദരൻ സി.ജെ. ബാബുവിന്റെ വസതിയിൽ എത്തിക്കും. ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദർശനത്തിന് ശേഷം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ സംസ്കാരം നടക്കും. കേരളത്തിലെയും കർണാടകയിലെയും പ്രമുഖരായ നിരവധി വ്യക്തികൾ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തുമെന്നാണ് കരുതപ്പെടുന്നത്


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *