ബത്തേരി:കൊളഗപ്പാറയിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മരത്തിലിടിച്ചു അപകടം. അപകടത്തിൽ ഡ്രൈവറുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.കൊളഗപ്പാറ ഉജാല കമ്പനിക്ക് സമീപമാണ് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മരത്തിലിടിച്ചത്.ബസിൻ്റെ മുൻഭാഗം പൂർണ്ണമായി തകർന്നു. പരിക്കേറ്റവരെ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു




