യൂണിയൻ ബജറ്റ് 2026: അതിവേഗ റെയിൽപാതയും എയിംസുമില്ല, കേന്ദ്ര ബജറ്റിൽ കേരളത്തിന് കനത്ത നിരാശ

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ചപ്പോൾ കേരളത്തിന് ഇത്തവണയും നിരാശ. അതിവേഗ റെയിൽപാത, എയിംസ് തുടങ്ങി കേരളം പ്രതീക്ഷിച്ച പദ്ധതികളൊന്നും ബജറ്റിൽ പ്രഖ്യാപിച്ചില്ല.

 

അതേസമയം കേരളത്തെ അടക്കം ഉൾപ്പെടുത്തി അപൂർവ ധാതു ഇടനാഴി പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ പരിസ്ഥിതിയുടെ ഭാഗമായി കേരളത്തിലും കർണാടകത്തിലും കടലാമകൾക്കായി പ്രത്യേക പരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു.

 

നാളികേര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമെന്ന പ്രഖ്യാപനം കേരളത്തിന് ഗുണം ചെയ്യും. 2030 ഓടെ കശുവണ്ടി, കൊക്കോ എന്നിവയുടെ പ്രീമിയം ഉൽപ്പന്നങ്ങളുടെ ആഗോള കേന്ദ്രമായി രാജ്യം മാറുമെന്ന പ്രഖ്യാപനവും കേരളത്തിന് പ്രതീക്ഷ നൽകുന്നതാണ്. മൂന്ന് പുതിയ ആയുർവേദ സ്ഥാപനങ്ങൾ ആരംഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിലൊന്ന് കേരളത്തിൽ വന്നേക്കാം. മഹാമാരിക്ക് ശേഷം ആയുർവേദം ആഗോളതലത്തിൽ സ്വീകാര്യതയും അംഗീകാരവും നേടിയെന്ന് നിർമല പറഞ്ഞു.

 

എന്നാൽ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് ഇത്തവണയും പ്രഖ്യാപിച്ചില്ല. കേന്ദ്ര മന്ത്രി സുരേഷ് ഗോപി എയിംസ് കേരളത്തിൽ വരുമെന്ന് ഉറപ്പ് നൽകിയിരുന്നു. സംസ്ഥാനത്തിൻ്റെ മറ്റൊരു സ്വപ്‌ന പദ്ധതിയായ അതിവേഗ റെയിൽപാതയ്ക്കും പച്ചക്കൊടി വീശിയില്ല. എന്നാൽ ചെന്നൈ, ബെംഗളൂരു നഗരങ്ങളെ ഉൾപ്പെടുത്തി അതിവേഗ ഇടനാഴി കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ-പുണെ, ഹൈദരാബാദ്- പുണെ, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്- ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡൽഹി-വാരണാസി, വാരണാസി-സിലിഗുരി എന്നീ ഏഴ് ഇടനാഴികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. കേന്ദ്രറെയിൽവേ കേരളത്തിലെ മന്ത്രി അതിവേഗ റെയിൽപാതയ്ക്ക് ഡിപിആർ തയ്യാറാക്കാൻ ആവശ്യപ്പെട്ട കേന്ദ്രം ഇത് ഉടൻ പ്രഖ്യാപിക്കുമെന്ന് നേരത്തെ ഇ.ശ്രീധരൻ പറഞ്ഞിരുന്നു.

 

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് മൂന്നാം മോദി സർക്കാരിന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിച്ചു, ഇത് കേരളത്തെ വീണ്ടും നിരാശയിലാഴ്ത്തി. അടിസ്ഥാന സൗകര്യങ്ങളിൽ കാര്യമായ പുരോഗതി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്), നിർദ്ദിഷ്ട ഹൈ-സ്പീഡ് റെയിൽ പദ്ധതി എന്നിവയ്ക്കുള്ള സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യങ്ങളെക്കുറിച്ച് ബജറ്റ് പ്രസംഗത്തിൽ പരാമർശമോ സാമ്പത്തിക വിഹിതമോ ഉണ്ടായില്ല.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *