പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിന് ദേശീയ അംഗീകാരം

കാട്ടിമൂല :പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിലെ 8 കുട്ടികൾ ദേശീയ തലത്തിൽ നടന്ന കബ്ബ് – ബുൾബുൾ ഗോൾഡൻ ആരോ – പരീക്ഷയിൽ ഉന്നത വിജയം നേടി. വയനാട് ജില്ലയെ പ്രതിനിധീകരിച്ച് ഈ പരീക്ഷയിൽ പങ്കെടുത്ത ഏക വിദ്യാലയം എന്ന ഖ്യാതിയും സ്കൂളിനുണ്ട്. ദേശീയ അംഗീകാരമായ ഗോൾഡൻ ആരോ ലഭിച്ച ആൽഡ്രിൻ പ്രസാദ്,ജുവാൻ റെജീഷ്, മാക്സ് വെൽ പി തോമസ്,അലൈന ഷിജോ,അൽന മരിയ ജിനീഷ്, അനന്തിത അരുൺ, ആൻഡ്രിയ സിജു, ഐറിൻ മരിയ ബിനു എന്നിവരെയും പരിശീലനം നൽകിയ ടോം ജോസഫ്, നിഷ ബാബു എന്നിവരെയും പിടിഎ അനുമോദിച്ചു.ബുൾ ബുൾ ജില്ലാ കമ്മിഷണർ ജാൻസി എ. വി, പിടിഎ പ്രസിഡന്റ് ഷിജോ ജോസഫ്, എം പി ടി എ പ്രസിഡന്റ് സുമിത്ര സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *