അനിശ്ചിതകാല ഒ.പി ബഹിഷ്കരണം പിൻവലിച്ച് മെഡി. കോളേജ് ഡോക്ടർമാർ

തിരുവനന്തപുരം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്നലെ ആരംഭിച്ച അനിശ്ചിതകാല ഒ.പി ബഹിഷ്കരണം രാത്രിയോടെ പിൻവലിച്ചു. ആരോഗ്യ, ധനകാര്യ സെക്രട്ടറിമാർ കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) പ്രതിനിധികളുമായി ചർച്ച നടത്തിയതിന് പിന്നാലെയാണിത്.അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിന് മുന്നിലെ നിരാഹാര സമരം തുടരും.തടഞ്ഞു വച്ചിരിക്കുന്ന ശമ്പള പരിഷ്‌കരണ കുടിശിക ഉടൻ നൽകുക, പ്രവേശന തസ്തികയിലെ ശമ്പള അപാകതകൾ പരിഹരിക്കുക, രോഗി പരിചരണം സുഗമമാക്കുന്ന രീതിയിൽ ഡോക്ടർ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *