കോഴിക്കോട്: 25-കാരിയുടെ വയറ്റിൽ നിന്നും 23 കിലോ ഭാരമുള്ള അണ്ഡാശയ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ വെച്ചായിരുന്നു സംസ്ഥാന ആരോഗ്യമേഖലയുടെ ചരിത്രത്തിലെ തന്നെ അത്യപൂർവ്വമായ ശസ്ത്രക്രിയ നടന്നത്. അഞ്ച് മാസത്തെ ഗർഭാവസ്ഥയേക്കാൾ കൂടുതൽ വയർ വീർത്ത നിലയിലായിരുന്നു യുവതി ആശുപത്രിയിലെത്തിയത്.


