ശബരിമല സ്വർണ്ണ അപഹരണക്കേസ് ഉന്നയിച്ച് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികള്‍ പ്രതിപക്ഷം ബഹിഷ്കരിച്ചു. സ്പീക്കറുടെ ഡയസിനു മുന്നിൽ ബാനറുകളും പ്ലക്കാർഡുമുയര്‍ത്തി ചോദ്യോത്തര വേളയുടെ തുടക്കത്തിൽ തന്നെ പ്രതിപക്ഷം പ്രതിഷേധം ആരംഭിക്കുകയായിരുന്നു. സംസ്ഥാന ബജറ്റിന്മേലുള്ള ചര്‍ച്ചകള്‍ നിയമസഭയില്‍ പൂര്‍ത്തിയായി. സമസ്തമേഖലയെയും സ്പര്‍ശിച്ചുകൊണ്ടുള്ള ബജറ്റാണ് ഇക്കുറി അവതരിപ്പിച്ചതെന്ന് ചര്‍ച്ചയ്ക്ക് മറുപടി നല്‍കിക്കൊണ്ട് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. സഭയെ വിശ്വാസത്തില്‍ എടുക്കാതെയാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു.



