മാനന്തവാടി : എരുമ തെരുവിൽ കുടുംബം സഞ്ചരിച്ച കാറിനു തീ പിടിച്ചു. ഭർത്താവ് മരണപ്പെട്ടു. ഭാര്യക്കും ഒരു കുട്ടിക്കും പൊള്ളലേറ്റ നിലയിൽ ഹോസ്‌പിറ്റലിലേക്ക് മാറ്റി. കാർ കത്തിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു കണ്ണൂർ ഇരിട്ടി സ്വദേശി സജീർ (42) ആണ് മരിച്ചത്. PY-03-A-3588 എന്ന കാർ ആണ് കത്തിയത്.ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.

ഫയർഫോഴ്സ് എത്തി തീയണച്ചാണ് ഇയാളുടെ മൃതദേഹം പുറത്തെടുത്തത്. കുടുംബം വാഹനത്തിൽ ഇരിക്കെ പെട്രോൾ ഒഴിച്ച് സജീർ തീ കൊളുത്തുകയായിരുന്നുവെന്ന് സൂചന. മൂന്ന് പേർ ആയിരുന്നു കാറിൽ ഉണ്ടായിരുന്നത്.കർണാടക കുട്ടത്ത് ബേക്കറി ഷോപ്പ് നടത്തുകയായിരുന്നു സജീർ ഭാര്യ നജുമുന്നീസക്കും ഒരു കുട്ടിക്കും പൊള്ളലേറ്റു. മരണപ്പെട്ട യുവാവിന്റെ മൃതദേഹം വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.



