മലയാള യുവനടി അഞ്ജു കൃഷ്ണയും സഹസംവിധായികയും ഉള്‍പ്പെടെ എട്ട് പേര്‍ രാസലഹരിയുമായി പിടിയിൽ.

ചെന്നൈ: മലയാളി യുവനടി അഞ്ജു കൃഷ്ണ, തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിന്‍സി നിവേദ എന്നിവരുള്‍പ്പെടെ എട്ടുപേര്‍ ചെന്നൈയില്‍ ലഹരിവസ്തുക്കളുമായി പിടിയില്‍. തമിഴ് സിനിമയായ വെള്ളിമലൈ, ജോജു ജോര്‍ജ് നായകനായ ‘ആരോ’ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് അഞ്ജു കൃഷ്ണ. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം ചെന്നൈ പോലിസിന്റെ പിടിയിലായത്.

ആന്റി നാര്‍ക്കോട്ടിക് ഇന്റലിജന്‍സ് യൂണിറ്റാണ് മെത്താംഫെറ്റമിന്‍, എല്‍എസ്ഡി സ്റ്റാമ്പുകള്‍, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളുമായി സംഘത്തെ പിടികൂടിയത്. നെശപ്പാക്കം സ്വദേശിയായ വിഘ്‌നേശ്വരന്‍ എന്നയാളെ പിടികൂടിയതില്‍ നിന്നാണ് ഈ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പോലിസിന് ലഭിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് പോലിസ് ആവശ്യക്കാരെന്ന വ്യാജേന ഇടപാടുകാരനായ വെങ്കിടേഷ് കുമാറിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് വത്സരവാക്കത്ത് വച്ച് ലഹരിമരുന്ന് കൈമാറാന്‍ കാറിലെത്തിയ വെങ്കിടേഷ് കുമാറിനെയും സംഘത്തെയും പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *