വിമാനയാത്രക്കിടെ ഹൃദയാഘാതം; ബഹ്റൈൻ പ്രവാസിയായ തൃശൂർ സ്വദേശി മരിച്ചു

കണ്ണൂർ: നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ ഹൃദയാഘാതം സംഭവിച്ച് തൃശൂർ സ്വദേശി നിര്യാതനായി. ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ അഖിൽ സുധാകരനാണ് (36) മരിച്ചത്. ആറ് വയസ്സുകാരിയായ മകൾക്കും ഭാര്യക്കുമൊപ്പം എയർ ഇന്ത്യ എക്സ്പ്രസിൽ നാട്ടിലേക്ക് മടങ്ങവേയായിരുന്നു ദാരുണാന്ത്യം. യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി കണ്ണൂർ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു. കണ്ണൂരിൽ ഇറങ്ങിയ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. ബഹ്റൈനിൽ ദുബൈ ആസ്ഥാനമായുള്ള കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു അഖിൽ.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *