ലാബ് ടെക്നീഷ്യൻ- അസിസ്റ്റൻ്റ് നിയമനം

ലാബ് ടെക്നീഷ്യൻ- അസിസ്റ്റൻ്റ് നിയമനം

 

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ- അസിസ്റ്റൻ്റ് തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഡി.എം.എൽ.ടി/ ബി.എസ്.സി എം. എൽ.ടിയും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് ലാബ് ടെക്നീഷ്യൻ തസ്തികയിലെ യോഗ്യത. വി.എച്ച്.എസ്.സി – എം.എൽ.ടിയാണ് ലാബ് അസിസ്റ്റൻ്റ് തസ്തിക യോഗ്യത. താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, കേരള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസൽ, സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോട്ടോ, ഫോൺ നമ്പർ എന്നിവ ഉൾപ്പടെയുള്ള അപേക്ഷയുമായി ഫെബ്രുവരി 11 ന് രാവിലെ 10 നകം ആശുപത്രി ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. ഫോൺ – 04936 293811.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *