സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തെ മികച്ച പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി മുഖ്യമന്ത്രി നൽകുന്ന ഒരു ലക്ഷം രൂപയുടെ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. 2022-23 അധ്യയന വർഷത്തിൽ ഡിഗ്രി പരീക്ഷയിൽ 75 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥികൾക്കാണ് പുരസ്കാരത്തിന് അർഹതയുള്ളത്. അർഹരായവർക്ക് ഫെബ്രുവരി 20 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. വാർഷിക കുടുംബ വരുമാനം രണ്ട് ലക്ഷത്തി അൻപതിനായിരം രൂപയിൽ താഴെയുള്ള വിദ്യാർത്ഥികൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. അർഹരായ വിദ്യാർത്ഥികൾക്ക് https://cmprathibhapuraskaram.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം.
വിദ്യാഭ്യാസ മേഖലയിൽ മികച്ച നേട്ടം കൈവരിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വലിയൊരു കൈത്താങ്ങാണ് ഈ പുരസ്കാരം. അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനുമായി 9447096580, 9446780308 എന്നീ ഫോൺ നമ്പറുകളിലോ dcecmscholarship@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ താല്പര്യമുള്ള വിദ്യാർത്ഥികൾ അപേക്ഷകൾ പൂർത്തിയാക്കണമെന്ന് അധികൃതർ.



