സ്വർണവിലയിൽ നേരിയ കുറവ്. പവന് 200 രൂപ കുറഞ്ഞു

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് 200 രൂപ കുറഞ്ഞ് 1,16,240 രൂപയാണ് വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 14,530 രൂപയായി. 1,16,440 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് 14555 രൂപയായിരുന്നു ഇന്നലത്തെ വില. കുറച്ച് നാളുകളായി  ചാഞ്ചാടിക്കളിച്ച സ്വർണവില ഇന്നലെ രാവിലെ മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാൽ ഉച്ചക്ക് ശേഷം സ്വർണവില കൂടി. പവന് 640 രൂപയാണ് വൈകീട്ട് വർധിച്ചത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെറെ ഇന്നലെ വൈകീട്ടത്തെ വിപണി വില 1,16,440 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില 14,530ൽ നിന്ന് 14,555 രൂപയായി ഉയർന്നു.തിങ്കളാഴ്ച രാവിലെ സ്വർണം പവന് 1,640 രൂപ കൂടിയതിന് ശേഷം ഉച്ചക്ക് വില കുറയുകയായിരുന്നു.

 

അതേസമയം, വീണ്ടും പലിശനിരക്ക് വെട്ടികുറക്കേണ്ടി വരുമെന്ന സൂചന ഫെഡറൽ റിസർവ് നൽകിയിരുന്നു. തൊഴിൽ വിപണിയിലെ തളർച്ച മറികടക്കാൻ രണ്ട് തവണയെങ്കിലും പലിശനിരക്ക് കുറക്കേണ്ടി വരുമെന്ന സൂചനയാണ് ഫെഡറൽ റിസർവ് പ്രസിഡൻ്റ് നൽകുന്നത്. ഈ പ്രഖ്യാപനം വരും ദിവസങ്ങളിലും സ്വർണവിലയെ സ്വാധീനിച്ചേക്കുമെന്നാണ് സൂചന.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *