ഒരു സങ്കരയിനം പപ്പായയാണ് റെഡ് ലേഡി തായ്‌വാൻ റെഡ് ലേഡി ഇനമായ FI ഹൈബ്രിഡ് ഇനമാണ് ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യപെടുന്നത്
ഒരേക്കറിൽ ഏകദേശം 1000 മുതൽ 1200 വരെ ചെടികൾ നടാവുന്നതാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആണ് തൈകൾ മുളപ്പിക്കാൻ പറ്റിയ സമയം. ചെറിയ പോളിത്തീൻ ബാഗുകളിൽ വിത്ത് പാകാവുന്നതാണ്. മണലും, കാലിവളവും വൃത്തിയാക്കിയ മണ്ണും ചേർത്തിളക്കി നിറച്ച് തയ്യാറാക്കിയ ബാഗുകളിൽ പപ്പായ വിത്ത് അഞ്ചു സെന്റിമീറ്റർ താഴ്ചയിൽ കുഴിച്ചു വയ്ക്കുക. തൈകൾ ആവശ്യാനുസരണം നനച്ചു കൊടുക്കണം.
രണ്ടു മാസം പ്രായമായ തൈകൾ മാറ്റി നടാവുന്നതാണ്. മെയ് ജൂൺ മാസങ്ങളിൽ മാറ്റി നടുന്നതാണ് ഉത്തമം. രണ്ടു മീറ്റർ അകലത്തിൽ അര മീറ്റർ സമചതുരത്തിൽ തയ്യാറാക്കിയ കുഴികളിൽ മേൽമണ്ണും ജൈവവളവും കൂട്ടിയിളക്കിയ നടീൽ മിശ്രിതത്തിൽ വേരുകൾ പൊട്ടാതെ മാറ്റിനടണം.
ജൈവവളം ചേർക്കുക. ചാണകമോ കമ്പോസ്റ്റോ പത്തുകിലോഗ്രം ഒന്നരമാസത്തെ ഇടവേളയിൽ നൽകണം. കുറച്ചു കുമ്മായം ഇതിന്റെ കൂടെ ചേർക്കുന്നത് അമ്ലഗുണം കുറക്കാൻ സഹായിക്കും. രാസവളമായി 100 ഗ്രാം വീതം യൂറിയയും പൊട്ടാഷും 200 ഗ്രാം എല്ലുപൊടിയും ചേർത്തുകൊടുക്കുന്നത് ഉത്പാദനം കൂട്ടും. ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാതെ നോക്കേണ്ടതും കളകൾ മറ്റെണ്ടതും അത്യാവശ്യമാണ്. ചെടികൾ പൂവിട്ടു തുടങ്ങുമ്പോൾ ആൺചെടികൾ ഉണ്ടെങ്കിൽ പറിച്ചുമാറ്റേണ്ടതാണ്
പ്രധാന പ്രത്യേകതകൾ
◾നട്ടിട്ട് 5–6 മാസത്തിനകം കായ്ക്കാരം തുടങ്ങും
◾ഒരു ചെടിയിൽ നിന്ന് 50–100 വരെ കായുകൾ ലഭിക്കും
◾കായിന്റെ ശരാശരി ഭാരം 1.5–3 കിലോ വരെ
◾ഉള്ളിൽ കട്ടിയുള്ള ചുവപ്പ് നിറം – മധുരം കൂടുതലുള്ളത്
◾വിപണിയിൽ നല്ല ഡിമാൻഡ്
കൃഷി നിർദ്ദേശങ്ങൾ
◾നല്ല ഡ്രെയിനേജ് ഉള്ള മണ്ണ് തിരഞ്ഞെടുക്കണം
◾ 6×6 അടി അകലത്തിൽ നടുന്നത് ഉത്തമം
◾ ജൈവവളങ്ങൾ ചേർത്താൽ കൂടുതൽ വിളവ്
◾ വെള്ളം കെട്ടിനിൽക്കരുത്
ഗുണങ്ങൾ
◾വിറ്റാമിൻ A, C സമൃദ്ധം
◾ ജീർണ്ണത്തിന് സഹായകം
◾ആരോഗ്യത്തിനും രക്തശുദ്ധിക്കും നല്ലത്



