വാലന്റൻസ് ദിനത്തിന് മധുരം കൂട്ടാൻ സപ്ലൈകോ ;14 രൂപയ്ക്ക് ഒരു കിലോ പഞ്ചസാര 

തിരുവനന്തപുരം : വാലന്റൻസ് ദിനത്തിന് മധുരം കൂട്ടാൻ സപ്ലൈകോയിൽ ഒരു പ്രത്യേക ഓഫർ ഒരുക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. പ്രണയദിനമായ ഫെബ്രുവരി 14ന് സപ്ലൈകോ വഴി 14 രൂപയ്ക്ക് പഞ്ചസാര നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സപ്ലൈകോയിൽ നിന്നും 1000 രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാവുക.

 

നിലവിൽ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില. സംസ്ഥാന സർക്കാരിന്റെ ഈ പുതിയ പദ്ധതി മാസാവസാനം വരെ നീണ്ടുനിൽക്കുന്നതാണ്. ആയിരം രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്കും 500 രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് അര കിലോ പഞ്ചസാര 14 രൂപയ്ക്കും നൽകാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. പ്രണയദിനത്തിന്റെ ഈ ഓഫർ ഉപഭോക്താക്കൾക്ക് വലിയ ലാഭമാകുമെന്നാണ് കരുതപ്പെടുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *