കോഴിക്കോട്:എരഞ്ഞിപ്പാലം ട്രാഫിക് സിഗ്‌നലിനു സമീപം ഫുട്പാത്തിലൂടെ സ്കൂട്ടർ കയറ്റിപ്പോകാൻ ശ്രമിച്ചയാളെ തടഞ്ഞ് സമൂഹമാധ്യമങ്ങളിൽ സൂപ്പർ താരമായ വീട്ടമ്മയെ തിരിച്ചറിഞ്ഞു.എരഞ്ഞിപ്പാലം കൊയ്യേരി പ്രഭാവതി അമ്മയാണ് ആ ‘സൂപ്പർ അമ്മ’. ജംക്‌ഷനിലെ തിരക്കുമറികടക്കാൻ റോഡിൽ നിന്ന് ഫുട്‌പാത്തിലൂടെ ‘വളഞ്ഞ വഴി’ തേടിയയാളെ തടഞ്ഞ് തിരിച്ചയച്ച തന്റെ വിഡിയോ വൈറലായ വിവരം വ്യാഴാഴ്ച വൈകിട്ടാണ് പ്രഭാവതി അമ്മ അറിഞ്ഞത്. സമീപത്തെ കെട്ടിടത്തിൽ നിന്ന് ഒരാൾ വിഡിയോ പകർത്തുന്നത് അപ്പോൾ കണ്ടിരുന്നു. എന്നാൽ അത് ഇത്രയും പേർ കണ്ട വിവരമൊന്നും അറിഞ്ഞില്ലെന്ന് എഴുപതുകൾ പിന്നിട്ട പ്രഭാവതി പറയുന്നു.
ഫുട്പാത്തിൽ വണ്ടി കയറ്റിയാൽ ഞാൻ തടയും’– എരഞ്ഞിപ്പാലത്തെ ആ ‘അവ്വൈ ഷൺമുഖി’ പത്മാവതി അമ്മ.



