പ്രണയിതാക്കൾ കാത്തിരുന്ന ദിവസം. വീണ്ടും മനോഹരമായ ഒരു പ്രണയകാലം നമ്മെ തേടി എത്തിയിരിക്കുകയാണ്. പ്രണയിക്കുന്നവരും പ്രണയം മനസിൽ സൂക്ഷിക്കുന്നവരും ഏറെ കാത്തിരിക്കുന്ന ഒരു ദിവസമാണ് ഫെബ്രുവരി 14 വാലെന്റൈൻസ് ഡേ. പ്രണയിക്കുന്ന ആളിന് സമ്മാനങ്ങൾ നൽകാനും അവരോടൊപ്പം കുറച്ച് സമയം പങ്കിടാനും യാത്രപോകാനും എല്ലാം ആളുകൾ ഈ ദിവസം തിരഞ്ഞെടുക്കാറുണ്ട്.
“ലോകം മുഴുവനും നേടിയാലും സ്നേഹം ഇല്ലങ്കിൽ ഒന്നുമില്ല”. പ്രണയം എന്നത് ഒരാൾക്ക് മറ്റൊരാളോട് തോന്നുന്ന വെറുമൊരു ആകർഷണം മാത്രമല്ല. പരസ്പരം രണ്ടു വ്യക്തികൾ തമ്മിലുള്ള കരുതലിന്റെയും സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും കുടിച്ചേരലാണ്. അതുകൊണ്ട് തന്നെ പ്രണയദിനത്തിൽ പ്രിയപ്പെട്ടവർക്ക് സ്നേഹത്തോടെ ആശംസകൾ അയക്കാനും മറക്കില്ല.
പരസ്പരം അതിർവരമ്പുകൾ ഇല്ലതെ എല്ലാവർക്കും പ്രണയിക്കാൻ കഴിയട്ടെ, പിടിച്ചടക്കലുകളും തടവിലാക്കലും അല്ല പ്രണയം എന്ന് മനസിലാക്കി സ്വതന്ത്രമായി പ്രണയിക്കാൻ കഴിയുന്നിടത്താണ് പ്രണയം വിജയിക്കുന്നത്. കൂടെ ഉള്ളവരുടെ ഇഷ്ടങ്ങൾ കൂടെ നമുക്ക് പരിഗണിക്കാം. സ്നേഹത്തോടെ ബഹുമത്തോടെ അവരെ ഹൃദയത്തിൽ ചേർത്തുവെക്കാം എല്ലാം പ്രിയപ്പെട്ടവർക്കും ഒരു നല്ല പ്രണയകാലം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. നിങ്ങളുടെ പ്രണയം ഒരിക്കലും മങ്ങാതെ കൂടുതൽ തിളക്കമുള്ളതായി തീരട്ടെ. ഹാപ്പി വാലെന്റൈൻസ് ഡേ




