അധികാരം പിടിക്കാൻ സ്റ്റാലിൻ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5,000 രൂപ നൽകും

ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽ​ക്കെ സ്ത്രീകൾക്കായി വൻ ആനുകൂല്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സംസ്ഥാനത്തെ 1.32 കോടി സ്ത്രീകൾക്ക് 5,000 രൂപ തെരഞ്ഞെടുപ്പിന് മുമ്പായി നൽകുമെന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചു. സ്ത്രീകൾക്ക് 10,000 രൂപ നൽകി അധികാരം പിടിച്ച നിതീഷ് കുമാർ മാജിക്കാണ് സ്റ്റാലിൻ തമിഴ്നാട്ടിലും പരീക്ഷിക്കാനൊരുങ്ങുന്നത്.

 

സ്ത്രീകൾക്കുള്ള ധനസഹായത്തിന്റെ ഫെബ്രുവരി ഗഡുവും മാർച്ച്, ഏപ്രിൽ മാസങ്ങളിലേക്കുളള മുൻകൂർ പണവും 2,000 രൂപ പ്രത്യേക ധനസഹായവുമാണ് സ്റ്റാലിൻ അനുവദിച്ചത്. അടുത്ത തെ​രഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ സ്​ത്രീകൾക്കുള്ള ധനസഹായം 1000 രൂപയിൽ നിന്ന് 2,000 ആക്കി ഉയർത്തുമെന്നും സ്റ്റാലിൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

കലൈഞ്ജർ മഗിലർ ഉറിമായി തിട്ടം എന്ന പേരിലാണ് സ്ത്രീകൾക്കുള്ള ധനസഹായം നൽകുന്നത്. 2023 സെപ്തംബർ 15നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. തമിഴ്നാട്ടിൽ രണ്ടാമതും അധികാരത്തിലെത്തുകയാണ് സ്റ്റാലിന്റെ ലക്ഷ്യം. ഇക്കുറി എ.ഐ.എ.ഡി.എം.കെി നൽകുന്ന മുന്നണിക്ക് പുറമേ തമിഴ് സിനിമ താരം വിജയ് നേതൃത്വം നൽകുന്ന ടി.വി.കെയും മത്സരരംഗത്തുണ്ട്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *