ഹൈവേയിൽ വിമാനമിറങ്ങി ചരിത്രം കുറിച്ച് മോദി! ആകാശക്കരുത്തിൽ ഇന്ത്യ! ചൈനീസ് അതിർത്തിയിൽ ഇനി യുദ്ധവിമാനങ്ങൾ പറന്നിറങ്ങും

അസം:കിഴക്കൻ അതിർത്തിയിൽ ശത്രുരാജ്യങ്ങളുടെ ഉറക്കം കെടുത്തുന്ന സൈനിക മുന്നേറ്റവുമായി ഭാരതം. വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ എമർജൻസി ലാൻഡിംഗ് ഫെസിലിറ്റി (ELF) അസമിലെ മോറാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. കേവലം ഒരു ഉദ്ഘാടനത്തിനപ്പുറം, വ്യോമസേനയുടെ പടുകൂറ്റൻ സി-130ജെ (C-130J) വിമാനത്തിൽ ഈ ഹൈവേ റൺവേയിൽ നേരിട്ട് ഇറങ്ങിക്കൊണ്ട് ഭാരതത്തിന്റെ സൈനിക ശക്തിയും നിർമ്മാണ വൈദഗ്ധ്യവും ലോകത്തിന് മുന്നിൽ അദ്ദേഹം വിളിച്ചോതി.

ചൈനീസ് അതിർത്തിക്ക് തൊട്ടടുത്ത് യുദ്ധവിമാനങ്ങൾക്ക് അടിയന്തരമായി പറന്നിറങ്ങാൻ പാകത്തിൽ ദേശീയപാതയെ റൺവേയാക്കി മാറ്റിയ ഈ പദ്ധതി, മോദി സർക്കാരിന്റെ ‘അഭേദ്യമായ ഭാരതം’ എന്ന ലക്ഷ്യത്തിലേക്കുള്ള മറ്റൊരു വൻ വിജയമാണ്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *