റേഷൻ കാര്‍ഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള സമയപരിധി നീട്ടി;ഫെബ്രുവരി 20വരെ അപേക്ഷിക്കാം

റേഷൻ കാര്‍ഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള സമയപരിധി നീട്ടിയതായി അധികൃതർ അറിയിച്ചു. മുൻഗണനേതര റേഷൻകാർഡുകള്‍ (നീല, വെള്ള) മുൻഗണന വിഭാ‌ഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈൻ അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതിയാണ് നീട്ടിയത്. ഫെബ്രുവരി ഇരുപത് വരെയാണ് പുതിയ സമയപരിധി.

 

ഓണ്‍ലൈൻ അപേക്ഷകള്‍ അംഗീകൃത അക്ഷയ കേന്ദ്രം വഴിയോ, സിറ്റിസണ്‍ ലോഗിൻ പോർട്ടല്‍ വഴിയോ നിങ്ങളുടെ അപേക്ഷകള്‍ സമർപ്പിക്കാവുന്നതാണ്. ഫെബ്രുവരി ഇരുപത് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷകള്‍ സമർപ്പിക്കാവുന്നതാണ്. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറി നല്‍കുന്ന ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടയാളുകള്‍, ഭിന്നശേഷിക്കാര്‍, മാരക രോഗങ്ങളുള്ളവര്‍, സര്‍ക്കാര്‍ ധനസഹായത്തോടെ വീടുവെച്ചവര്‍ തുടങ്ങിയവർക്കെല്ലാം അപേക്ഷിക്കാവുന്നതാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *