പനമരം കൈതക്കലിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം മൂന്ന് പേർക്ക് പരിക്ക്

പനമരം:പനമരം കൈതക്കലിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം മൂന്ന് പേർക്ക് പരിക്കേറ്റു.കൈതക്കൽ ജുമാ മസ്ജിദിന് സമീപം ഇന്ന് ഉച്ചക്ക് 1.45 ഓടെയാണ് അപകടം. അപകടത്തിൽ പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. എതിർ ദിശയിൽ വരുകയായിരുന്ന കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് റോഡിൽ വാഹനത്തിലെ ഓയിൽ പരന്നൊഴുകി തുടർന്ന് അഗ്‌നി രക്ഷാസേന  സ്‌റ്റേഷൻ ഓഫീസർ (ഗ്രേഡ്)സെബാസ്റ്റ്യൻ ജോസഫിൻ്റെ നേതൃത്വത്തിൽ മാനന്തവാടി അഗ്‌നിരക്ഷാ സേനയുടെ ഒരു യൂണിറ്റ് സ്ഥലത്ത് എത്തിയാണ് പരന്നു ഒഴുകിയ ഓയിൽ വെള്ളം പമ്പ് ചെയ്ത് വൃത്തിയാക്കുകയും വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തത്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *