വയനാട് ചുരത്തിൽ രുക്ഷമായ ഗതാഗതക്കുരുക്ക്

വയനാട് ചുരത്തിൽ നിലവിൽ രൂക്ഷമായ ഗതാഗത തടസ്സമാണ് അനുഭവപ്പെടുന്നത്. വയനാട് ഭാഗത്ത് വൈത്തിരി വരെ വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമാണ്. കോഴിക്കോട് ഭാഗത്തുനിന്നും ചുരം കയറുന്ന വാഹനങ്ങളും കനത്ത ബ്ലോക്കിൽ കുടുങ്ങിക്കിടക്കുകയാണ്.

 

പ്രധാന നിർദ്ദേശങ്ങൾ:

 

◾ഓവർടേക്കിംഗ് ഒഴിവാക്കുക: ചുരത്തിലെ ബ്ലോക്ക് ഇത്രയധികം വർദ്ധിക്കാൻ പ്രധാന കാരണം വാഹനങ്ങളുടെ അശാസ്ത്രീയമായ ഓവർടേക്കിംഗാണ്. ഒരു വാഹനം തെറ്റായ വശത്തുകൂടി കയറുന്നത് ഗതാഗതം പൂർണ്ണമായും സ്തംഭിക്കാൻ കാരണമാകുന്നു. അതിനാൽ യാതൊരു കാരണവശാലും ഓവർടേക്ക് ചെയ്യാതിരിക്കുക.

 

◾അത്യാവശ്യ യാത്രക്കാർ മാത്രം: നിലവിലെ സാഹചര്യം പരിഗണിച്ച് അത്യാവശ്യ ഘട്ടങ്ങളിൽ ഉള്ളവർ മാത്രം ഈ പാത തിരഞ്ഞെടുക്കുക. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ മാന്യമായി വരി പാലിച്ച് യാത്ര ചെയ്യുക.

 

◾സഹകരിക്കുക: ട്രാഫിക് പോലീസിന്റെയും വോളന്റിയർമാരുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *