സുൽത്താൻബത്തേരി: ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാവ് പിടിയിൽ. ബീനാച്ചി പാലത്തി വീട്ടിൽ ജുനൈസ് (36) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് മണിച്ചിറയിൽ വാടകക്ക് താമസിക്കുകയായിരുന്ന ഇയാളുടെ ക്വാർട്ടേഴ്‌സിൽ നടത്തിയ പരിശോധനയിൽ 347 ഗ്രാം കഞ്ചാവും 177.16 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുക്കുകയായിരുന്നു. ഇയാൾ മോഷണം, ലഹരിക്കേസുകളുൾപ്പെടെ നിരവധി കേസുകളിലുൾപ്പെട്ടയാളാണ്. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്പെക്‌ടർ കെ.എം സന്തോഷ് മോൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ബത്തേരിയിൽ ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാവ് പിടിയിൽ



