താമരശ്ശേരി: കോരങ്ങാട് -കോളിക്കൽ റോഡിൽ അൽഫോൺസ സ്കുളിന് മുൻവശത്ത് നടുറോഡിൽ വെച്ചാണ് രണ്ടു് യുവാക്കളുടെ പരസ്യ മദ്യപാനം. ഇവർ റോഡിൽ നിന്നും മാറാത്തതിനെ തുടർന്ന് ഹോർണ് അടിച്ച ലോറി ഡ്രൈവർക്ക് നേരെ ഭീഷണി മുഴക്കി യുവാവ് .ഇന്നലെ ഉച്ചക്ക് 2.35 ഓടെയാണ് സംഭവം.റോഡിൽ മദ്യപിച്ച രണ്ടുപേരെയും പോലീസ് പിടികൂടി, നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ താമരശ്ശേരി പോലീസ് ഇരുവരേയും പിടികൂടുകയായിരുന്നു. താമരശ്ശേരി പി സി മുക്ക് അബി, താമരശ്ശേരി മുണ്ടപ്പുറം സ്വദേശി ഷാലു എന്നിവരാണ് പിടിയിലായത്.
താമരശ്ശേരിയിൽ നടുറോഡിൽ മദ്യപാനം;രണ്ടു പേർ പോലീസ് പിടിയിൽ



