അക്ഷരോന്നതി പദ്ധതി: സാക്ഷരതാ മിഷൻ 5000 പുസ്തകങ്ങൾ കൈമാറും

കൽപ്പറ്റ:അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി സാക്ഷരതാ മിഷൻ്റെ നേതൃത്വത്തിൽ 5000 ലൈബ്രറി പുസ്തകങ്ങൾ ശേഖരിച്ച് ജില്ലാ കളക്ടർക്ക് കൈമാറും. ഗോത്ര മേഖലയിലെ വിദ്യാർത്ഥികളെ വായനയിലൂടെ അറിവിലേക്കും ഉന്നമനത്തിലേക്കും നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്. പഠനമുറികൾ, ഹോസ്റ്റലുകളിൽ വായനാ സൗകര്യമൊരുക്കൽ, പുസ്തകങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കൽ, വിദ്യാർത്ഥികളിൽ വായനാശീലം വളർത്തൽ, പൊതുജനങ്ങളിൽ പുസ്തകദാനം പ്രോത്സാഹിപ്പിക്കൽ എന്നിവയാണ് പദ്ധതി ലക്ഷ്യം.

 

സാക്ഷരതാ മിഷൻ പ്രേരക്മാർ, നാല്,ഏഴ്,പത്ത്,ഹയർസെക്കൻഡറി തുല്യതാ പഠിതാക്കൾ, തുല്യതാ അധ്യാപകർ, സാക്ഷരതാ മിഷൻ ഓഫീസ് ജീവനക്കാർ മുഖേനയാണ് ലൈബ്രറി പുസ്തകങ്ങൾ ശേഖരിക്കുന്നത്. വീടുകളിൽ വായിച്ച് ഉപേക്ഷിച്ച പുസ്തകങ്ങളാണ് ഇത്തരത്തിൽ ശേഖരിക്കുന്നത്. പുസ്തകങ്ങൾ നൽകാൻ താത്പര്യമുള്ളവർ അതത് ഗ്രാമ പഞ്ചായത്ത്, നഗരസഭ ഓഫീസുകളിൽ പ്രവർത്തിക്കുന്ന പുസ്തക കളക്ഷൻ സെൻ്ററിലെ സാക്ഷരതാ പ്രേരക്മാരെ ഏൽപ്പിക്കാൻ സംവിധാനം ഏർപ്പെടുത്തിയതായി ജില്ലാ കോ- ഓർഡിനേറ്റർ പി. പ്രശാന്ത് കുമാർ അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *