ഊട്ടി: ഊട്ടിയിലേക്കുള്ള യാത്രയ്ക്കിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മലയാളി യുവാവ് മരിച്ചു. മലപ്പുറം പൂക്കോട്ടുംപാടം പുതിയക്കോട് ഊട്ടുപുറത്ത് ശിവപ്രസാദ് (34) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് ശിവപ്രസാദും സുഹൃത്തുക്കളും ഉൾപ്പെടുന്ന സംഘം ഊട്ടിയിലേക്ക് തിരിച്ചത്. വൈകുന്നേരത്തോടെ ലക്ഷ്യസ്ഥാനത്തെത്തിയ സംഘം രാത്രി ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. ശിവപ്രസാദിന് പെട്ടെന്ന് ഛർദ്ദിൽ അനുഭവപ്പെടുകയും, തുടർന്ന് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം നേരിടുകയുമായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല.നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പരേതയായ സുശീലയാണ് മാതാവ്, പിതാവ് ഗോപാലകൃഷ്ണൻ. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്വവസതിയിൽ നടന്നു.
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മലയാളി യുവാവ് മരിച്ചു



