കോഴിക്കോട്:ജയലക്ഷ്മി സില്‍ക്സിലുണ്ടായ വന്‍ തീപിടിത്തത്തിന് പിന്നാലെ, അപകടകാരണം കണ്ടെത്താനായി വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും.ശനിയാഴ്ച വൈകുന്നേരമുണ്ടായ തീപിടിത്തംനീണ്ട പരിശ്രമത്തിനൊടുവില്‍ രാത്രി പത്ത് മണിയോടെയാണ് പൂര്‍ണ്ണമായും അണയ്ക്കാനായത്. പ്രാഥമിക പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് സൂചന.
ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളില്‍ പുക ഉയരുന്നത് കണ്ടത്. ഇതോടെ ജീവനക്കാരും വസ്ത്രം വാങ്ങാനെത്തിയവരും കെട്ടിടത്തിന് പുറത്തേക്ക് ഓടിയത് വലിയ ദുരന്തം ഒഴിവായി. ഫയര്‍ഫോഴ്സിന്റെ അഞ്ച് യൂണിറ്റുകളും കരിപ്പൂരില്‍ നിന്നുള്ള ഫയര്‍ എഞ്ചിനും ഉപയോഗിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. റമദാന്‍ വിപണിക്കായി വലിയ തോതില്‍ വസ്ത്രങ്ങള്‍ ഗോഡൗണില്‍ ശേഖരിച്ചിരുന്നു. ഇവയില്‍ ഭൂരിഭാഗവും നശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.2023 ഏപ്രിലിലും ഇതേ സ്ഥാപനത്തില്‍ തീപിടിത്തം ഉണ്ടായിരുന്നു.



