നീലഗിരി: ക്രിക്ക് മാറ്റ്സ് സംഘടിപ്പിച്ച ‘വയനാട് ക്രിക്കറ്റ് കാർണിവൽ’ ഓൾ വയനാട് ടെന്നിസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 2-ൽ ലെജൻഡ്സ് മീനങ്ങാടി ജേതാക്കളായി. നീലഗിരി കോളേജ് ഗ്രൗണ്ടിൽ അഞ്ച് ദിവസം നീണ്ടുനിന്ന ടൂർണമെന്റിൽ വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ ആവേശത്തോടെ പങ്കെടുത്തു. ആവേശകരമായ ഫൈനൽ പോരാട്ടത്തിനൊടുവിൽ കപ്പുയർത്തിയ ലെജൻഡ്സ് മീനങ്ങാടിക്ക് 1,11,111 രൂപയുടെ പണസമ്മാനവും ട്രോഫിയും വിതരണം ചെയ്തു. പിപ്പിലോ ഐസ് ക്രീംസ്, എസ്‌ബിഐ ബാങ്ക്, എറണാട് കുറീസ് എന്നിവരായിരുന്നു ടൂർണമെന്റിന്റെ പ്രധാന സ്പോൺസർമാർ.



