കുടുംബശ്രീ ജില്ലാതല സംരംഭക സംഗമം നടത്തി 

കുടുംബശ്രീജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സംരംഭക സംഗമവും മികച്ച സംരംഭകരെ ആദരിക്കലും സംഘടിപ്പിച്ചു. ദാരിദ്ര നിര്‍മാര്‍ജ്ജനം, സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് വിവിധ മേഖലകളില്‍ ശ്രദ്ധേയമായ നേട്ടങ്ങളാണ് കുടുംബശ്രീ മിഷന്‍ കൈവരിച്ചത്. സൂക്ഷ്മ സംരംഭങ്ങളില്‍ നിന്നും മികച്ച സംരംഭങ്ങളിലേക്ക് വളര്‍ന്ന 6000 ത്തിലധികം സംരംഭങ്ങളാണ് ജില്ലയിലെ വിവിധ മേഖലകളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നത്. സംരംഭങ്ങളുടെ വളര്‍ച്ച, വിപുലീകരണം, വിപണി സാധ്യതകള്‍, സാമ്പത്തിക നിയന്ത്രണം തുടങ്ങിയ വിഷയങ്ങളില്‍ സംരംഭകര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. മുട്ടില്‍ എം.ആര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കല്‍പ്പറ്റ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മികച്ച സംരംഭകരെ അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന ആദരിച്ചു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന സി നായര്‍ അധ്യക്ഷയായ യോഗത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ കെ. പി ജയചന്ദ്രന്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ കെ.എം സലീന, ഡി.പി.എം പി. ഹുദൈഫ്, ശ്രുതി രാജന്‍, അര്‍ഷക് സുല്‍ത്താന്‍, ടി.ജി അനിത, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, ഉപജീവന ഉപസമിതി കണ്‍വീനര്‍മാര്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍, എം.ഇ.സി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *