കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലെ മേരാ യുവ ഭാരതിന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി ഇന്റര്‍ ഡിസ്ട്രിക്ട് യൂത്ത് എക്‌സ്‌ചേഞ്ച് പരിപാടി സംഘടിപ്പിച്ചു. പരിപാടി അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ ഗവേഷകനും എഴുത്തുകാരനുമായ ബാവ കെ പാലുകുന്ന്, ആര്‍ട്ടിസ്റ്റ് ഫവാസ് അമീര്‍, സെന്റര്‍ ഫോര്‍ യൂത്ത് ഡെവലപ്‌മെന്റ് കോ-ഓര്‍ഡിനേറ്റര്‍ ടി കൃഷ്ണന്‍, നെയ്റ്റര്‍ പരിശീലകന്‍ സി.ടി ഷറഫുദ്ദീന്‍, മേരാ യുവ ഭാരത് പ്രതിനിധി കെ.എ അഭിജിത്ത് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
ഗോത്ര ദീപം ആദിവാസി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഗോത്ര കലാവതരണം, കുറുവ ദ്വീപ്, എടയ്ക്കല്‍ ഗുഹ, വയനാട് ഹെറിറ്റേജ് മ്യൂസിയം, അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്ര സന്ദര്‍ശനം, കുറുമ്പാലക്കോട്ട ട്രക്കിങ് എന്നിവ സംഘടിപ്പിച്ചു. മേരാ യുവ ഭാരത് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായ പരിപാടിയില്‍ പ്രജിത്ത് പ്രദീപന്‍, സി.ടി മുഹമ്മദ് ഷിബിലി, സുബൈര്‍ എന്നിവര്‍ സംസാരിച്ചു.



