ലഹരിക്കടത്തിനിടെ പിടികൂടിയ 595 വണ്ടികളുടെ ജംബോ ലേലവുമായി എക്സൈസ്

സംസ്ഥാനത്ത് മയക്കുമരുന്നും മറ്റു ലഹരി വസ്തുക്കളും കടത്തുന്നതിനിടെ പിടികൂടിയ വാഹനങ്ങളുടെ ജംബോ ലേലവുമായി എക്സൈസ്. സംസ്ഥാനത്ത് അബ്കാരി, എൻ.ഡി.പി.എസ്. നിയമങ്ങള്‍ പ്രകാരം കസ്റ്റഡിയിലെടുത്ത് വില്‍പ്പനയ്ക്ക് കോടതിയുടെ അനുമതി ലഭിച്ച വാഹനങ്ങളാണ് വിറ്റഴിക്കുന്നത്.2017 മുതലുള്ള വാഹനങ്ങളാണ് പ്രധാനമായും വില്പനയ്ക്ക് തയ്യാറാക്കിയിട്ടുള്ളതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. വിവിധ സർക്കിള്‍, റേഞ്ച് ഓഫീസുകള്‍, പോലീസ് സ്റ്റേഷൻ വളപ്പുകള്‍‌ എന്നിവിടങ്ങളിലാണ് ഇവയുള്ളത്. പോലീസ് പിടികൂടി തുടർനടപടികള്‍ക്കായി കൈമാറിയവയുമുണ്ട്.

 

ആഡംബര കാറുകള്‍ക്ക് പുറമേ ടെമ്പോ, മിനി ലോറി, ജീപ്പ്, ഓട്ടോറിക്ഷ, മോട്ടോർ സൈക്കിള്‍, ബൈക്ക്, സ്കൂട്ടർ തുടങ്ങിയവയാണ് ഏറെയും. ഫെബ്രുവരി 27നകം ലേല നടപടികള്‍ പൂർത്തിയാക്കാനാണ് തീരുമാനം. എൻജിൻ നമ്പറും മതിയായ രേഖകളും ലഭ്യമല്ലാത്ത വാഹനങ്ങള്‍ സ്ക്രാപ്പ് വില കണക്കാക്കിയാവും വില്‍ക്കുക.വാഹനങ്ങള്‍ പലതും ലഹരി ഉത്പന്നങ്ങള്‍ ഒളിപ്പിക്കാനായി രഹസ്യ അറകളും മറ്റും നിർമിച്ചവയും ഘടനയില്‍ മാറ്റം വരുത്തിയവയുമാണ്.ഇത്തരം ഘടകങ്ങള്‍ നീക്കം ചെയ്യണമെന്ന് വാങ്ങുന്നവരുമായി കരാറുണ്ടാക്കും. ഇതിനുള്ള ചെലവും വണ്ടി വാങ്ങുന്നവർ വഹിക്കണം. നികുതി കുടിശ്ശികയുള്ള വാഹനങ്ങളുമുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *