മാനന്തവാടി : ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രസ്ഥാനത്തിലെ ഏറ്റവും ഉന്നതവും ആദരണീയവുമായ പരിശീലന ബഹുമതിയായ ഹിമാലയ വുഡ്ബാഡ്ജ് (HWB) കരസ്ഥമാക്കി വയനാട് ജില്ലയുടെ അഭിമാനമായിരിക്കുകയാണ് ഷിന്റോ ആന്റണി (SJUPS കല്ലോടി), ഷാജി ജോസഫ് (അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി) എന്നിവർ.
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്ന ഇരുവരും സ്കൗട്ടിംഗ് മേഖലയിലെ തങ്ങളുടെ ദീർഘകാലത്തെ സേവനത്തിനും കഠിനാധ്വാനത്തിനുമുള്ള അംഗീകാരമായാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. സ്കൗട്ട് മാസ്റ്റർമാർക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ഈ അംഗീകാരം പ്രസ്ഥാനത്തിന്റെ വളർച്ചയിൽ ഇവർക്കുള്ള പങ്കിനെ അടിവരയിടുന്നു.



