മാതൃകാ ടൗണ്‍ഷിപ്പ്: ഒന്നാംഘട്ട ഗുണഭോക്താക്കളുടെ നറുക്കെടുപ്പ് ഇന്ന്

കൽപ്പറ്റ: എല്‍സ്റ്റണിലെ മാതൃകാ പുനരധിവാസ ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട കൈമാറ്റത്തിനായി ഫേസ് ഒന്നില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നതിന് നറുക്കെടുക്കുന്നു. പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളുവിന്റെ നേതൃത്വത്തില്‍ മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ ഇന്ന് (20-2-26) രാവിലെ 11 ന് നടക്കുന്ന നറുക്കെടുപ്പില്‍ 178 ഗുണഭോക്താക്കള്‍ പങ്കെടുക്കും.

 

നറുക്കെടുപ്പിനെത്തുന്ന ഗുണഭോക്താക്കള്‍ ദുരന്തബാധിത സ്മാര്‍ട്ട് കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ കൊണ്ടുവരണം. ടൗണ്‍ഷിപ്പില്‍ വീട് നല്‍കുന്നവര്‍ക്ക് ഏഴ് സെന്റ് സ്ഥലത്തിെന്റ പട്ടയം, വൈദ്യുതി- കുടിവെള്ള കണക്ഷന്‍ എന്നിവ ഉറപ്പാക്കിയാണ് കൈമാറുന്നത്. ആദ്യഘട്ടത്തില്‍ കൈമാറുന്ന വീടുകളിലെ വൈദ്യുതി- കുടിവെള്ള കണക്ഷന്‍ ജില്ലാ കളക്ടറുടെ പേരിലാണ് അനുവദിക്കുക. നിലവില്‍ ജില്ലാ കളക്ടറുടെ പേരില്‍ അനുവദിക്കുന്ന കണക്ഷനുകളുടെ തുക ജില്ലാ ഭരണകൂടം അടയ്ക്കും. ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന 410 വീടുകളുടെയും പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് ഗുണഭോക്താക്കളുടെ വ്യക്തിഗത പേരിലേക്ക് കണക്ഷന്‍ മാറ്റി സ്ഥാപിക്കാനുള്ള സാക്ഷ്യപത്രം കൈമാറും.

 

മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ നടക്കുന്ന നറുക്കെടുപ്പില്‍ വിവിധ വകുപ്പുകളുടെ സേവനം ഉറപ്പാക്കാന്‍ അക്ഷയ കേന്ദ്രത്തിന്റെ ഒന്‍പത് കൗണ്ടറുകള്‍ സജ്ജീകരിക്കും. നറുക്കെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടറുടെ ചേബറില്‍ ചേര്‍ന്ന് യോഗത്തില്‍ എ.ഡി.എം കെ.എസ് അനില്‍കുമാര്‍, സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബാബു, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ.എസ്. നസിയ, ഫിനാന്‍സ് ഓഫീസര്‍ ആര്‍. സാബു, ജില്ലാതല ഉദ്യോഗസ്ഥര്‍, കിഫ്‌കോണ്‍- യു.എല്‍.സി.സി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *