കൽപ്പറ്റ:തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ഹരിതകര്‍മ്മസേന അംഗങ്ങളെ കുടുംബശ്രീ ജില്ലാ മിഷന്റഎ നേതൃത്വത്തില്‍ അനുമോദിച്ചു. മേപ്പാടി, തരിയോട്, പനമരം, നൂല്‍പ്പുഴ, വൈത്തിരി, മാനന്തവാടി, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളായ ഹരിതകര്‍മ്മസേന അംഗങ്ങളെയാണ് അനുമോദിച്ചത്. പരിപാടിയുടെ ഭാഗമായി അക്കൗണ്ട്‌സ് ആന്‍ഡ് ബുക്ക് കീപ്പിങ്, ആരോഗ്യവും ശുചിത്വവും, മെന്‍സ്ട്രല്‍ കപ്പ് സംബന്ധിച്ച് ബോധവത്കരണം തുടങ്ങിയ വിഷങ്ങയളില്‍ ക്ലാസുകള്‍ നല്‍കി. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സില്‍ നടന്ന പരിപാടി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബൈജു ജോസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ -ഓര്‍ഡിനേറ്റര്‍ കെ.എം സലീന അധ്യക്ഷയായി. ഹരിത കേരള മിഷന്‍ നോഡല്‍ ഓഫീസര്‍ ഇ. സുരേഷ് ബാബു, ജില്ലാ ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. പി സുഷമ, ഹരിത കര്‍മ്മസേന ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ വി.കെ അനുശ്രീ, കാസ് ഓഡിറ്റര്‍ കനകമ്മ, ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യം സെക്രട്ടറി ജിഷ, ഹരിത കര്‍മ്മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ഹരിത കര്‍മ്മസേന അംഗങ്ങളെ അനുമോദിച്ചു



