പത്തനംതിട്ട: തിരുവല്ലയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കാവുംഭാഗത്ത് അപർണ രമേശ് (17) എന്ന പെൺകുട്ടിയെയാണ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അപർണയുടെ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു..
ജീവനൊടുക്കാൻ പോവുകയാണെന്ന് അപർണ ആൺസുഹൃത്തിനെ വിളിച്ച് അറിയിച്ചിരുന്നു. ആൺസുഹൃത്ത് വായ്പൂർ സ്വദേശി ജാവേദ് പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്.. അപർണയ്ക്ക് ജാവേദ് ഫോൺ വാങ്ങി നൽകിയിരുന്നു. എന്നാൽ ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ജാവേദ് ഫോൺ തിരികെ വാങ്ങി. തുടർന്നാണ് പെൺകുട്ടി ഈ കൃത്യം ചെയ്ത്..



