ന്യൂഡല്‍ഹി പ്രഖ്യാപനം അംഗീകരിച്ചു കൊണ്ട് അഞ്ചു ദിവസം നീണ്ടു നിന്ന ഇന്ത്യ AI ഇംപാക്ട് ഉച്ചകോടിയ്ക്ക് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സമാപനമായി. സഹകരണത്തിലൂന്നിയുള്ള വിശ്വസനീയവും സുരക്ഷിതവുമായ ഒരു AI ആവാസവ്യവസ്ഥ ലോകമെമ്പാടും സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്നോട്ട് വെക്കുന്ന ന്യൂ ഡല്‍ഹി പ്രഖ്യാപനം 88 രാജ്യങ്ങള്‍ അംഗീകരിച്ചു. സർവജൻ ഹിതായ, സർവജൻ സുഖായ” എന്ന തത്വത്താൽ നയിക്കപ്പെടുന്ന ഈ പ്രഖ്യാപനം, AI-യുടെ നേട്ടങ്ങൾ മനുഷ്യരാശിയിലുടനീളം തുല്യമായി പങ്കിടണമെന്ന് അടിവരയിടുന്നു. ഇന്നലെ സമാപിച്ച ഉച്ചകോടിയില്‍ 20-ലധികം രാഷ്ട്രത്തലവന്മാരും 118 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. മികച്ച പ്രതികരണം കണക്കിലെടുത്ത്, ഇന്ത്യ എ.ഐ ഇംപാക്ട് എക്സ്പോ ഇന്നത്തേക്ക് കൂടി നീട്ടിയിരുന്നു.



