പനമരം: പനമരം മാവേലി സ്റ്റോറിന് സമീപം രാവിലെ 11 മണിയോടെയാണ് സംഭവം. കണിയാമ്പറ്റ മൃഗാശുപത്രിക്കവല സ്വദേശി ഗോകുലിന്റെ ബുള്ളറ്റാണ് കത്തിനശിച്ചത്. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീയണച്ചു. ബൈക്ക് ഭാഗികമായി കത്തി നശിച്ചു.
പനമരത്ത് നിർത്തിയിട്ട ബുള്ളറ്റിന് തീ പിടിച്ചു



