ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിനി കുഴഞ്ഞ് വീണു മരിച്ചു

ബെംഗളൂരു: മലപ്പുറം തിരൂർ സ്വദേശിനിയായ നഴ്‌സിങ് വിദ്യാർഥിനി ബെംഗളൂരുവിൽ കുഴഞ്ഞ് വീണു മരിച്ചു. മുസ്ലിയാരങ്ങാടി പൊയിലിശ്ശേരി റോഡിൽ പട്ടരുപറമ്പിൽ കുഞ്ഞിമോൻ -റംല ദമ്പതികളുടെ മകൾ ഹന്ന ഫാത്തിമ (20) ആണ് മരിച്ചത്.

 

ചിക്കബനവര, പൈപ്പ്‌ലൈൻ റോഡ്, ചിമിനി ഹിൽസിലെ സ്വകാര്യ കോളേജിൽ അവസാനവർഷ നഴ്‌സിങ് വിദ്യാർഥിനിയായിരുന്നു. സഹോദരങ്ങൾ: ശിഹാബുദ്ധീൻ, മുജീബ് റഹ്മാൻ, ഫൗസിയ, ഫാസില. സംസ്‌കാരം കോലുപാലം ജുമത്ത് പള്ളിയിൽ നടന്നു


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *