കേരളത്തിലെ 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്കായി ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പ്രതിമാസം 2,000 രൂപ വീതമാണ് ഓരോ ഗുണഭോക്താവിനും ലഭിക്കുക. ബാങ്ക് അക്കൗണ്ട് നൽകിയിട്ടുള്ള 26.62 ലക്ഷം പേർക്ക് നേരിട്ടും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി വീടുകളിലും പെൻഷൻ എത്തിക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്
ക്ഷേമ പെൻഷൻ നാളെ മുതൽ 62 ലക്ഷം പേർക്ക് 2,000 രൂപ വീതം ലഭിക്കും



