ചാരായം വാറ്റാൻ വേണ്ടി പാകപ്പെടുത്തിയ 40 ലിറ്റർ വാഷ് പിടികൂടി : ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ ടി യുടെ നേതൃത്വത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ, കൽപ്പറ്റ ഫോറസ്റ്റ് റെയിഞ്ച് സംഘങ്ങൾ പൊഴുതന കറുവൻതോട് ഭാഗത്ത് നടത്തിയ സംയുക്ത പരിശോധനയിൽ 40 ലിറ്റർ വാഷ് കണ്ടെടുത്തു. വാഷ് സൂക്ഷിച്ച പൊഴുതന കറുവൻതോട് സ്വദേശി പട്ടരാട്ടിൽ വീട്ടിൽ ഷിജോദ് പി (47)അറസ്റ്റിൽ. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ലത്തീഫ് കെ എം, സിവിൽ എക്സൈസ് ഓഫീസർമാരായ സജിപോൾ, പ്രണവ് എസ് എൽ,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അമൃത എം ബി, ശ്രുതി ലക്ഷ്‌മി എൻ ബി എന്നിവർ പങ്കെടുത്തു. കൽപ്പറ്റ JFCM കോടതിയിൽ ഹാജറാക്കിയ പ്രതിയെ വൈത്തിരി സബ്ബ് ജയിലിൽ റിമാന്റ് ചെയ്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *