ഒമാനിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

മസ്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ 2 മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ സജിത് കുമാർ (55), സഹോദരപുത്രൻ ആകാശ് ജിത് (25) എന്നിവരാണ് മരണപ്പെട്ടത്. ഒമാനിലെ അൽ ഖലൂഫിൽ വെച്ചായിരുന്നു അപകടം.

 

ഒമാനിലെ മാഹൂത്തിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള അൽ ഖലൂഫിൽ രാത്രി സമയത്ത് നടക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും. ഈ സമയത്ത് നിയന്ത്രണം വിട്ടു വന്ന പിക്കപ്പ് വാൻ ഇവരെ ഇടിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

 

മൃതദേഹം നിലവിൽ സിനാവ്, സമദ്ഷൻ എന്നിവിടങ്ങളിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കു. കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. കുടുംബത്തെയും നാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ഈ അപ്രതീക്ഷിത വിയോഗം .


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *