കുടുംബസമേതം കാറിൽ കഞ്ചാവ് കടത്ത്; 21 കിലോ കഞ്ചാവുമായി 60-കാരിയും മകളും മരുമകനും പിടിയില്‍

കോവളം: കുട്ടികളെ മറയാക്കി കുടുബസമേതം കഞ്ചാവ് കടത്തിയിരുന്ന സംഘത്തെ പോലീസ് പിടികൂടി. അറുപതുവയസുള്ള സ്ത്രീയും മകളും മറുകനുമാണ് പോലീസിൻ്റെ പിടിയിലായത്. ഇവർ ഏറെ നാളായി പോലീസിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഇന്നലെ കാറിൽ കടത്തിക്കൊണ്ടുവന്ന 21 കിലോ കഞ്ചാവ് നിറച്ച പായ്ക്കറ്റുകളുമായാണ് സിറ്റി ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലാകുന്നത്. വിനോദ സഞ്ചാരത്തിൻ്റെ പേരിൽ കുട്ടികളെ മറയാക്കിയായിരുന്നു ഇവരുടെ ലഹരിക്കടത്ത്.

 

തമിഴ്നാട്ടിൽ നിന്ന് വാങ്ങി നഗരത്തിൽ വിൽക്കുന്നതിനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. വലിയവെളി പൗണ്ട് കടവ് തൈവിളാകം ഹൗസിൽ അനന്തൻ എന്ന കാർലോസ്(38) ഇയാളുടെ ഭാര്യ ബിന്ദു(33), ഇവരുടെ അമ്മ ദമയന്തി(60) എന്നിവരെയാണ് വെങ്ങാനൂരിലെ ക്ഷേത്രത്തിന് സമീപത്തുനിന്ന് ചൊവ്വാഴ്ച രാത്രി എത്തിച്ചത്. 9.30-ഓടെ പിടികൂടിയത്. ഈ സമയം ഇവരുടെ മൂന്നു കുട്ടികളും കാറിലുണ്ടായിരുന്നു. തമിഴ്നാട്ടിൽ ഉല്ലാസയാത്ര കഴിഞ്ഞുവരുന്നുവെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇവർ ശ്രമിച്ചത്. എന്നാൽ ഡാൻസാഫ് സംഘം ഇവരെ ഇറക്കി പരിശോധിക്കുകയും ലഹരി വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു.

 

പളളിച്ചൽ-വെങ്ങാനൂർ റൂട്ടിലൂടെ ബൈപ്പാസ് കടന്ന് വലിയവേലിയിലേക്ക് പോകാനായിരുന്നു ഇവരുടെ ശ്രമം. ഇതിനിടെയാണ് ഡാൻസാഫ് സംഘം വണ്ടി തടഞ്ഞു നിർത്തി പരിശോധിക്കുന്നത്. ബിന്ദുവിനെ നേരത്തെ സിറ്റി ഡാൻസ്‌സാഫ് സംഘം വെട്ടുകാട് ബാലൻ നഗറിൽവെച്ച് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോയ നാലകിലോ കഞ്ചാവുമായി പിടികൂടി വലിയതുറ പോലീസിന് കൈമാറി. തുടർന്ന് ഇവരെ വീണ്ടും ഡാൻസാഫ് പിടികൂടുന്നത്.

 

കാറിൻ്റെ ഡിക്കിക്കുളളിൽ സ്യൂട്ട്‌കെയ്‌സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികൾ. ഡാൻസാഫ് സംഘത്തിന് ലഭിച്ച വിവരത്തെ തുടർന്ന് വെങ്ങാനൂരിൽവെച്ച് ഇവരുടെ വാഹനം തടഞ്ഞുനിർത്തി. ഇവരെ വിഴിഞ്ഞം പോലീസിന് കൈമാറും.

 

21 കിലോ കഞ്ചാവ് കടത്തിയതിന് 60 വയസ്സുള്ള ഒരു സ്ത്രീയും മകളും മരുമകനും ഉൾപ്പെടുന്ന ഒരു കുടുംബത്തെ സിറ്റി ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു. സംശയം ഒഴിവാക്കാൻ കുട്ടികളെ വിനോദസഞ്ചാരികളായി വേഷം ധരിച്ച് കാറിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടുപോയി. വിവിധ പാഴ്സലുകളിലായി പായ്ക്ക് ചെയ്ത കള്ളക്കടത്ത് പിടികൂടുന്നതിന് മുമ്പ് പോലീസ് കുടുംബത്തെ വളരെക്കാലമായി നിരീക്ഷിച്ചുവരികയായിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *