വിൻഡീസിനെതിരായ ‘ക്വാര്‍ട്ടർ ഫൈനലിലും’ ഓപ്പണറായി സഞ്ജു,

ടി20 ലോകകപ്പിലെ സെമി ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ നാളെ വെസ്റ്റ് ഇൻഡീസിനെ നേരിടുമ്പോള്‍ സിംബാബ്‌വെയ്‌ക്കെതിരെ കളിച്ച ടീമില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആകാംക്ഷ. ഈഡൻ ഗാർഡൻസിലെ റണ്ണൊഴുകുന്ന പിച്ചിൽ നടക്കുന്ന ഈ മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്.  പ്ലേയിംഗ് ഇലവനില്‍ മാറ്റമുണ്ടാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. വെറുമൊരു ക്വാര്‍ട്ടര്‍ പോരാട്ടമെന്നതിലുപരി, ഇരു ടീമുകള്‍ക്കും വെര്‍ച്വൽ ക്വാർട്ടർ ഫൈനലാണ് ഈഡനിലെ മത്സരം. ജയിക്കുന്നവർക്ക് സെമിയിലേക്ക് ടിക്കറ്റ് ഉറപ്പിക്കാം, തോൽക്കുന്നവർക്ക് പുറത്തേക്കുള്ള വഴി തെളിയും.

സഞ്ജു തന്നെ ഓപ്പണര്‍

ഫിനിഷർ റിങ്കു സിംഗിനെ പുറത്തിരുത്തി സഞ്ജു സാംസണെ ഓപ്പണറായി കൊണ്ടുവന്നത് ടോപ്പ് ഓർഡറിലെ ഇന്ത്യയുടെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിന്‍ഡീസിനെതിരെയും സഞ്ജു തന്നെ ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. സഞ്ജു ഓപ്പണറായെത്തുന്നത് ഓഫ് സ്പിന്നർമാരെ ഉപയോഗിച്ച് ഇടംകൈയ്യൻ ബാറ്റർമാരെ പൂട്ടാനുള്ള എതിരാളികളുടെ തന്ത്രത്തിന് തിരിച്ചടിയാകും. അഭിഷേക് ശർമ്മയും സഞ്ജുവും നൽകുന്ന ‘ഫ്ലൈയിംഗ് സ്റ്റാർട്ട്’ തുടർന്നും പ്രയോജനപ്പെടുത്താനാണ് ടീമിന്‍റെ തീരുമാനം


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *