ഫോണിലെ സിം ഊരിയാൽ വാട്‌സാപ്പും, ടെലിഗ്രാമില്ല (സിം ബൈൻഡിങ്) സംവിധാനം പ്രാബല്യത്തിൽ

ന്യൂഡൽഹി: ഫോണിലെ സിം ഊരി മാറ്റിയാൽ വാട്സാപ്പും ടെലിഗ്രാമും പോലെയുള്ള മെസേജിങ് ആപ്പുകൾ പ്രവർത്തിക്കാത്ത സംവിധാനം (സിം ബൈൻഡിങ്) ശനിയാഴ്ചയ്ക്കകം പ്രാബല്യത്തിൽ വന്നേക്കും. ചട്ടം പാലിക്കാനായി 3 മാസം സമയമാണ് കമ്പനികൾക്ക് നൽകിയിരുന്നത്. കാലാവധി നീട്ടില്ലെന്നും മാർഗരേഖയിൽ ഒരു മാറ്റവും ആലോചിക്കുന്നില്ലെന്നും കേന്ദ്രം ടെലികോം മന്ത്രി ജ്യോതി രാദിത്യ സിന്ധ്യ വ്യക്തമാക്കി.

 

വാട്സാപ് ചട്ടം പാലിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായാണു വിവരം. വാട് സാപ്പിന്റെ ബീറ്റ പതിപ്പിൽ സിം ബൈൻഡിങ്ങിനുള്ള അപ്ഡേറ്റുകൾ കണ്ടതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ വാട്സാപ് പോലെയുള്ള ആപ്പുകളിൽ റജിസ്റ്റ‌ർ ചെയ്യുമ്പോൾ സിം വെരിഫിക്കേഷൻ ആവശ്യമാണെങ്കിലും തുടർന്ന് ഉപയോഗിക്കാൻ അതേ സിം ആവശ്യമില്ല. ഇതു തട്ടിപ്പുകൾക്കും കുറ്റകൃത്യങ്ങൾക്കും കാരണമാകുന്നതായാണു സർക്കാരിന്റെ വാദം. സിം ഉപേക്ഷിച്ച ശേഷം വൈഫൈ ഉപയോഗിച്ചു ക്രിമിനലുകൾ ആപ് പ്രവർത്തിപ്പിക്കാറുണ്ട്. സിം കാർഡ് ഇല്ലാത്തതിനാൽ ഈ ആപ്പുകൾ വഴിയുള്ള കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുക എളുപ്പമല്ല.

 

വാട്‌സാപ് വെബ്ബിനും നിയന്ത്രണം

പുതിയ ചട്ടമനുസരിച്ച് വാട്‌സാപ് കംപ്യൂട്ടറിൽ ഉപയോഗിക്കാൻ സഹായിക്കുന്ന “വാട്സാപ് വെബ്’ പോലെയുള്ള വെബ് വേർഷനുകൾ ഓരോ 6 മണിക്കൂർ കൂടുമ്പോഴും തനിയെ ലോ ഗൗട്ട് ആകണം. പിന്നീട് ആപ് ഉള്ള ഫോണിൽനിന്നു ക്യുആർ കോഡ് സ്ക‌ാൻ ചെയ്തു ലോഗിൻ ചെയ്യണം

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *