സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. പവന് 2,320 രൂപ വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. പവന് 2,320 രൂപയും ഗ്രാമിന് 290 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 15,100 രൂപയും പവന് 1,20,800 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് (28.02.2026) രേഖപ്പെടുത്തിയത്.ഇന്നലെ പവന് 400 രൂപയും ഗ്രാമിന് 50 രൂപയും കൂടിയിരുന്നു. ഗ്രാമിന് 14,810 രൂപയും പവന് 1,18,480 രൂപയുമായിരുന്നു വില.

 

ആഗോള വിപണിയിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. സ്പോട്ട് ഗോൾഡ് വില 1.94 ശതമാനം കൂടി ഔൺസിന് 5,278.1 ഡോളറായി. 100.58 ഡോളറാണ് വർധിച്ചത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 1.41 ശതമാനം ഉയർന്ന് 5,267.20 ഡോളറിലേക്ക് എത്തി. 73 ഡോളറാണ് വർധന. വ്യാഴാഴ്ച രാവിലെയും ഉച്ചക്കുമായി പവന് 640 രൂപ കുറഞ്ഞിരുന്നു. രാവിലെ 160 രൂപയും ഉച്ചക്ക് 480 രൂപയുമാണ് കുറഞ്ഞത്. പവന് 1,18,080 രൂപയും ഗ്രാമിന് 14760 രൂപയുമായിരുന്നു വില.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *