പോക്സോ ;പ്രായപൂർത്തിയവാത്ത കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസ് മധ്യവയസ്കന് തടവും പിഴയും

കല്‍പ്പറ്റ:പ്രായപൂർത്തിയവാത്ത കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസുകളിൽ മധ്യവയസ്കന് തടവും പിഴയും. ഒണ്ടെയങ്ങാടി, ചോയിമൂല, പുത്തൻവീട്ടിൽ, രാധാകൃഷ്ണനെ (65)യാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ രണ്ടു കേസുകളിലായി 20 വർഷവും 6 മാസം വീതം തടവിനും 51000, 26000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചത്.

 

2023 ലാണ് പല തവണകളായി ഇയാൾ കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പി പി.എൽ ഷൈജു കേസുകളിൽ ആദ്യന്വേഷണം നടത്തി പിന്നീട് കേസുകൾ എസ്.എം.എസിന് കൈമാറുകയും അന്നത്തെ എസ്.എം.എസ് ഡി.വൈ.എസ്.പി ആയിരുന്ന പി.കെ സന്തോഷ് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്ക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *