ലോകത്തിന്റെ ഏത് കോണിലായാലും ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയാണ് രാജ്യത്തിന് പ്രഥമ പരിഗണന; പ്രധാനമന്ത്രി നരേന്ദ്രമോദി

അമേരിക്കക്കും, ഇസ്രായേലിനും, ഇറാനും തമ്മിലുള്ള സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത് ഒറ്റ കാര്യമാണ് ലോകത്തിന്റെ ഏത് കോണിലായാലും ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയാണ് രാജ്യത്തിന് പ്രഥമ പരിഗണന.

 

രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം അവരുടെ തീരുമാനമായിരിക്കാം. എന്നാൽ അതിന്റെ പ്രത്യാഘാതം നിരപരാധികളായ ഇന്ത്യക്കാർക്ക് ഉണ്ടാകാൻ ഇന്ത്യ അനുവദിക്കില്ലെന്നതാണ് സർക്കാരിന്റെ കടുത്ത നിലപാട്. ഇന്ത്യൻ പൗരന്മാർക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ രാജ്യം മിണ്ടാതിരിക്കില്ലെന്ന ശക്തമായ സന്ദേശമാണ് ഇന്ത്യ നൽകുന്നത്.

 

വിദേശത്തുള്ള ഇന്ത്യക്കാർക്ക് ഏത് സഹായവും നൽകാൻ കേന്ദ്ര സർക്കാർ സജ്ജമാണെന്നും ആവശ്യമായാൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾ, ഒഴിപ്പിക്കൽ നടപടികൾ എന്നിവയും നടപ്പാക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എംബസികളും കോൺസുലേറ്റുകളും 24 മണികൂറും പ്രവർത്തനസജ്ജമായി തുടരുകയാണ്.

 

ഇന്ത്യയുടെ വിദേശനയം എപ്പോഴും സമാധാനത്തിനും നയതന്ത്രപരമായ പരിഹാരങ്ങൾക്കും മുൻഗണന നൽകുന്നതാണ്. യുദ്ധം പ്രശ്നങ്ങൾക്ക് പരിഹാരമല്ലെന്നും, സംഭാഷണവും നയതന്ത്ര ഇടപെടലുമാണ് ശരിയായ വഴി എന്നുമാണ് ഇന്ത്യയുടെ ആവർത്തിച്ചുള്ള നിലപാട്.

 

അതേസമയം, രാജ്യത്തിന്റെ സ്വാഭിമാനത്തെയും പൗരന്മാരുടെ സുരക്ഷയെയും ബാധിക്കുന്ന കാര്യങ്ങളിൽ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ രാജ്യം തയ്യാറാണെന്ന ആത്മവിശ്വാസം സർക്കാർ പ്രകടിപ്പിക്കുന്നു.ലോകം എന്തു വഴിയിലായാലും — ഇന്ത്യ സ്വന്തം ജനങ്ങളോടൊപ്പം ഉറച്ചുനിൽക്കും


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *